photo
യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോൺഗ്രസ് മഠത്തിൽ മുക്കിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം അഡ്വ.എ.എൻ.രാജൻബാബു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോൺഗ്രസ് മഠത്തിൽമുക്കിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ജെ.എസ്.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു.

ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ആർ രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, ജി.ലീലാകൃഷ്ണൻ, കെ രാജശേഖരൻ, നീലികുളം സദാനന്ദൻ എം.എസ്.ഷൗക്കത്ത്,എല്ലയ്യത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.