navas
എൽ.ഡി.എഫ് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവുംസമ്മേളനവും മന്ത്രി.ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശ്രീ നാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിച്ചതിലൂടെ ശ്രീനാരായണ ഗുരു തുടങ്ങി വച്ച സാമൂഹിക വിപ്ലവമാണ് ആധുനിക കേരളം പടുത്തുയർത്താൻ തുടക്കം കുറിച്ചതെന്ന് മന്ത്രി.ജി.സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ അജണ്ട സമസ്ത മേഖലയിലുമുള്ള വികസനമാണ്. ഇടത് സർക്കാരിന്റെ കാലം വികസനത്തിന്റെ നാളുകളായിരുന്നു. കേരളത്തിൽ കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, ഇനി തിരിച്ചു വരവ് സാദ്ധ്യമല്ല അദ്ദേഹം പറഞ്ഞു. കോവൂർ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പി സമ്മേളനം കാരാളിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാകുവാൻ കോവൂർ കുഞ്ഞുമോനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മിറ്റിയുടെ പ്രസിഡന്റ് ടി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.വിജയൻ സ്വാഗതം പറഞ്ഞു. എം.ശിവശങ്കരപ്പിള്ള, ആർ.എസ് അനിൽ, ഡോ.പി.കെ ഗോപൻ, ടി.ആർ .ശങ്കരപ്പിള്ള, ടി.അനിൽ, എൻ.യശ്പാൽ,വി.അനിൽ ,കാരൂർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.