photo
കരുനാഗപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബിറ്റി സുധീറിനെ പര്യടനത്തിനിടെ സ്വീകരിച്ചപ്പോൾ

കരുനാഗപ്പള്ളി: അസംബ്ളി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീർ ഇന്നലെ രാവിലെ അഴീക്കൽ പള്ളിയിൽ എത്തി വികാരിയെയും വിശ്വാസികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലും ഓഡിറ്റോറിയങ്ങളിലും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.