22
ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.നൗഷാദ് ഇരവിപുരം ക്രൈസ്തവ ദേവാലയത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ

കൊല്ലം: ഓശാന ഞായറിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് സ്ഥാനാർത്ഥികൾ. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായുള്ള ഓശാന ഞായറിൽ നടത്തുന്ന കുരുത്തോല പെരുന്നാളിലും പങ്കെടുത്താണ് സ്ഥാനാർത്ഥികൾ മടങ്ങിയത്.

ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ തില്ലേരി ആശ്രമ ദേവാലയത്തിൽ സന്ദർശനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് ഇരവിപുരം ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികൾക്ക് ഓശാന ഞായർ ആശംസകൾ നേർന്നു.

വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോല പെരുന്നാളിൽ പങ്കെടുത്തു. സ്വീകരണ പരിപാടികൾക്കിടയിലും നിരവധി വിവാഹവേദികളും ഇന്നലെ സ്ഥാനാർത്ഥികൾ സന്ദർശിച്ചു