കൊല്ലം: പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ കേരള ജനതയുടെ അന്ത്യം കുറിക്കുമെന്നും ഐശ്വര്യപൂർണമായ കേരളം വീണ്ടെടുക്കാൻ യു.ഡി.എഫ് അധികാരത്തിലേറുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ തൃക്കടവൂർ മണ്ഡലത്തിലെ സ്വീകരണ പരിപാടി കടവൂർ കോട്ടയത്ത്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാരിന്റെ 2016ലെ സൗജന്യ അരി വിതരണം പെരുമാറ്റ ചട്ടത്തിന്റെ പേരിൽ പരാതി നൽകി നിറുത്തിവച്ചവരാണ് ഇടത് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
ബൈജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ.കെ. ഹഫീസ്, പ്രസാദ് നാണപ്പൻ, രത്നകുമാർ, അജിത് അനന്തകൃഷ്ണൻ, സായി ഭാസ്കർ, സുനിൽ, കോതേത്ത് ഭാസുരൻ, സുനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.