ചവറ: കെ.പി.എം.എസ് ചവറ യൂണിയൻ സമ്മേളനം ഇന്ന് ചവറ തട്ടാശേരി വിജയാപാലസിൽ (രാജാജി നഗർ) നടക്കും. കന്നേറ്റി പള്ളിമുക്കിലെ മഹാത്മാ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് രാവിലെ 8. 30 ന് ആരംഭിക്കുന്ന കൊടിമര പതാക ജാഥ സമ്മേളന നഗരിയിൽ എത്തിച്ചേരുമ്പോൾ പ്രതിനിധി സമ്മേളനം 10 മണിക്ക് കെ.പി.എം.എസ്.സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് രമേശൻ കെ.കല്ലത്ത് അദ്ധ്യക്ഷനാകും. സംസ്ഥാന സമതി അംഗം എം.ജെ. ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അനിൽ യദുകുലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.