kcr
ഇരവിപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ സ്വീകരണ പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ സ്വീകരണ പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ സി.പി.എം, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് തിരഞ്ഞെടുപ്പിൽ ജനഹിതം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. അഡ്വ. ഷാനവാസ്‌ ഖാൻ അദ്ധ്യക്ഷത വഹിച്ചു.

എ.എ. അസീസ്, കെ. ബേബിസൺ, അഡ്വ. ജെ. മധു, അഹമ്മദ് ഉഖൈൽ, സജി ഡി. ആനന്ദ്, എം. നാസർ, ടി.സി. വിജയൻ, വിപിനചന്ദ്രൻ, മഷ്കൂർ തുടങ്ങിയവർ സംസാരിച്ചു. മണിയംകുളം, ആദിക്കാട്, ഭരണിക്കാവ്, പുത്തൻ നട, താന്നി, ഇരവിപുരം തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇന്നലത്തെ സ്വീകരണ പരിപാടികൾ.