
കൊല്ലം: 35 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. 164 സെന്റി മീറ്റർ ഉയരം, വെളുത്തനിറം, കുറ്റി തലമുടി, ഇടത് കവിളിൽ കറുത്ത മറുക്, നെറ്റിക്ക് മുകളിൽ തലയുടെ മദ്ധ്യഭാഗത്ത് മുറിവ് ഉണങ്ങിയ പാട്, വലത് കൈത്തണ്ടയിൽ പച്ച കുത്തിയിട്ടുണ്ട് എന്നിവയാണ് അടയാളങ്ങൾ. 15ന് കൊല്ലം വേപ്പാലുംമൂട്ടിൽ റോഡരുകിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0474-2742072, 9497987030.