pc
കുണ്ടറ യു ഡി എഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നിർദേശം നൽകുന്നു

കൊല്ലം: ഇരുത്തം വന്ന രാഷ്ട്രീയക്കാരന്റെ പക്വതയുണ്ട് കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്. മണ്ഡലമാകെ വോട്ട് ചോദിച്ച് പോകുമ്പോഴും പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും മുന്നിലുണ്ട് വിഷ്ണു.

ശനിയാഴ്ച വെളിച്ചിക്കാലയിലായിരുന്നു സ്വീകരണം. വൈകിട്ട് മൂന്നോടെ വിശ്രമവേളയിൽ കുണ്ടറയിലെ തിരഞ്ഞെടുപ്പ് ഓഫീസിലെത്തി. കെ.എസ്.യു പ്രവർത്തകർ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. വേഗത്തിൽ തിരഞ്ഞെടുപ്പ് കാര്യങ്ങളും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടത്തുന്ന ചടങ്ങിനെപ്പറ്റിയും സംസാരിച്ചു. അപ്പോഴേയ്ക്കും അടുത്ത സ്വീകരണ സ്ഥലത്തുനിന്ന് വിളിയെത്തി.

കോൺഗ്രസ് പ്രവർത്തകർ എതൊക്കെ തരത്തിൽ വോട്ട് പിടിക്കണമെന്ന നിർദേശം നൽകുന്നതിനിടിയിൽ കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസും നേതാക്കളുമെത്തി. അവരുമായി പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞ് പതിയെ റോഡിലേക്കിറങ്ങി. വാഹനത്തിൽ കയറി അടുത്ത സ്വീകരണ സ്ഥലത്തേയ്ക്ക്.

എത്തുമ്പോഴേക്കും പ്രവർത്തകർ കൂടിയിരുന്നു. സ്വീകരണം ഏറ്റുവാങ്ങി ചെറിയ പ്രസംഗം. മണ്ഡലത്തിൽ വികസനത്തിന്റെ പേരിൽ പേപ്പറിൽ നടത്തുന്ന ഉദ്ഘാടനങ്ങളല്ലേ നടക്കുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഇതുപോലെയൊരു മന്ത്രി കേരളത്തിലുണ്ടായിട്ടില്ല. കുണ്ടറ പിടിച്ചെടുക്കാനാണ് പാർട്ടി എന്നെ നിയോഗിച്ചിരിക്കുന്നത്. നമ്മൾ നേടും. അപ്പോഴേയ്ക്കും അടുത്ത സ്വീകരണ സ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ പ്രവർത്തകരെത്തിയിരുന്നു.

 റെയിൽവേ മേൽപ്പാലമില്ലാത്ത ഏക മണ്ഡലം

മ​ണ്ഡ​ല​ത്തി​ൽ​ ​എ​വി​ട​യാ​ണ് ​വി​ക​സ​നം​ ​ന​ട​ത്തി​യ​ത്.​ ​റെ​യി​ൽ​വേ​ ​മേ​ൽ​പ്പാ​ല​മി​ല്ലാ​ത്ത​ ​ജി​ല്ല​യി​ലെ​ ​ഏ​ക​ ​മ​ണ്ഡ​ല​മാ​ണ് ​കു​ണ്ട​റ.​ ​മി​ക്ക​ ​റോ​ഡു​ക​ളും​ ​സ​ഞ്ചാ​ര​ ​യോ​ഗ്യ​മ​ല്ല.​ ​മ​ണ്ഡ​ല​ത്തി​ന് ​മ​ന്ത്രി​യു​ണ്ടാ​യി​ട്ടു​കൂ​ടി​ ​യു​വാ​ക്ക​ൾ​ക്കോ,​ ​നാ​ട്ടു​കാ​ർ​ക്കോ​ ​തൊ​ഴി​ൽ​കി​ട്ടു​ന്ന​ ​ഒ​രു​ ​സ്ഥാ​പ​നം​ ​പോ​ലും​ ​പു​തു​താ​യി​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ലെന്ന് പി.സി. വിഷ്ണുനാഥ് പറയുന്നു.