തൊടിയൂർ: സി.പി.എം നേതാവും തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ചെട്ടിശ്ശേരിൽ എൻ. ഗോപാലന്റെ ഒന്നാം അനുസ്മരണ ദിനം ഇന്ന് ആചരിക്കും. സി.പി.എം പുലിയൂർവഞ്ചി തെക്ക് എ.കെ.ജി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും 11ന് അനുസ്മരണ സമ്മേളനവും നടക്കും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്യും. പഠനത്തിൽ സമർത്ഥരും സാമ്പത്തിക പിന്നാക്കം നിൽക്കുന്ന ഓരോ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും രണ്ട് നിർദ്ധന രോഗികൾക്ക് ചികിത്സ സഹായധനവും വിതരണം ചെയ്യും.