sudi-ctnr-photo
കുറുങ്ങൽ ഏലായിലെ ഞാറുനടീൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് അങ്കത്തിനിടെയും 25 ഏക്കർ തരിശുനിലത്തിൽ ഞാറുനട്ട് കാർഷികാഭിവൃദ്ധിയിലേയ്ക്ക് കുതിച്ച് ചാത്തന്നൂർ പഞ്ചായത്ത്. ചാത്തന്നൂർ കൃഷിഭവൻ, കുറുങ്ങൽ പാടശേഖരസമിതി എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് നെൽക്കൃഷിയിറക്കിയത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരുമാസത്തിലേറെയുള്ള പ്രവർത്തനം കൊണ്ടാണ് കുറുങ്ങൽ ഏലായിലെ തരിശുനിലം ഉൾപ്പടെ ഒരുക്കിയെടുത്തത്. സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വിത്തും വളവും സൗജന്യമായി ലഭ്യമാക്കി. രണ്ടര ഏക്കറിന് 20,000 രൂപ സബ്സിഡിയും ലഭിക്കും. ജൂലായിൽ വിളവെടുപ്പിന് പാകമാകും.
കുറുങ്ങൽ ഏലായിൽ നടന്ന ഞാറുനടീൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി കൺവീനർ പ്രകാശ്, ചാത്തന്നൂർ വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു.