കൊട്ടാരക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിക്ക് എഴുകോണിൽ ആവേശകരമായ സ്വീകരണം നൽകി.എഴുകോൺ പഞ്ചായത്തിലെ ഇടയ്ക്കിടം കൊളനിയിൽ ആരംഭിച്ച സ്വീകരണ യോഗത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് നേതാക്കളും പൊതു ജനങ്ങളും പങ്കെടുത്തു.പഞ്ചായത്തിലെ അൻപതോളം കേന്ദ്രങ്ങളിൽ നടത്തിയ സ്വീകരണ യോഗങ്ങളിൽ നൂറുകണക്കിന് പ്രർത്തകർ സ്ഥാനാർത്ഥിയെ ആവേശത്തോടെ എതിരേറ്റു.സ്വീകരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ

ഉദ്ഘാടനം ചെയ്തു.സ്വീകരണ പരിപാടി പ്ളാക്കോട് കോളനിയിൽ സമാപിച്ചു. യോഗത്തിൽ ഗണേഷ്കുമാർ, സവിൻ സത്യൻ, മധുലാൽ, ബി.രാജേന്ദ്രൻനായർ നായർ, ബിജു ഫിലിപ്പ്, ഇരുന്പനങ്ങാട് ബാബു, കനകദാസ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വെളിയം ഗ്രാമ പ‌ഞ്ചായത്തിൽ നടക്കുന്ന സ്വീകരണം കൊടിമൂട്ടിൽ മണികണ്ഠേശ്വരത്ത് ആരംഭിച്ച് വെളിയം കോളനിയിൽ സമാപിക്കും..