ചവറ: മണ്ഡലത്തിലെ യു.ഡി .എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന്റെ ഏഴാം ദിവസത്തെ സ്വീകരണ പര്യടനം നീണ്ടകര ഒന്നാം വാർഡിലെ കരിത്തുറ പള്ളിയുടെ സമീപത്ത് നിന്ന് ആരംഭിച്ചു. താഴത്തുരുത്ത്, പണ്ഡിറ്റ് കറുപ്പൻ, ചൈതന്യനഗർ, ഫിഷർമെൻകോളനി, വെളിത്തുരുത്ത് ടാഗോർ നഗർ, നീലേശ്വരംതോപ്പ്, കുരിശടി, നെടുവേലി വഴി നീല ലക്ഷ്മികുന്നേൽ സമാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ യു.പുഷ്പരാജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു.