ldf

കൊല്ലം: ഭക്ഷ്യകിറ്റും അരിയും പെൻഷനും മുടക്കുന്ന യു.ഡി.എഫ് നടപടിക്കെതിരെ 31ന് ജില്ലയിൽ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. രാവിലെ 9 മുതൽ 10 വരെയാണ് പരിപാടി. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചുള്ള പ്രതിപക്ഷ സമീപനത്തിനെതിരെ എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അറിയിച്ചു.