കൊല്ലം. കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഇടതു സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. കശുഅണ്ടി തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വടക്കേവിളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്തെ അഞ്ചുവർഷത്തെ ഭരണം കൊണ്ട് ഇടത് സർക്കാർ കശുഅണ്ടി ഫാക്ടറികളുടെ ശവപ്പറമ്പാക്കി മാറ്റി. കശുഅണ്ടി തൊഴിലാളികൾക്ക് നിലവിലെ ശമ്പളം കൂടാതെ സർക്കാരും ശമ്പളം നൽകുമെന്ന യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നും അൻസർ അസീസ് പറഞ്ഞു.
കടകംപള്ളി മനോജ് അദ്ധ്യക്ഷത വഹിച്ചു. രാജീവ് പാലത്തറ, കെ. ശിവരാജൻ, ഷാൻ വടക്കേവിള, ആർ.എസ്. രാജേഷ്, മുഹമ്മദ് കുഞ്ഞ്, സജിത, നെജിം, ബി. ഷിഹാസ് തുടങ്ങിയവർ സംസാരിച്ചു.