കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ സ്വീകരണ പരിപാടി മാറ്റിവച്ച് രണ്ടാംഘട്ട മഹാ സമ്പർക്ക യജ്ഞം നടത്തി.മണ്ഡലത്തിലെ വിവിധ സാമുദായിക നേതാക്കളെ കണ്ടും ആരാധാനാലയങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥന നടത്തി. പ്രവർത്തകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മണ്ഡലത്തിൽ ഭവന സന്ദർശനവും നടത്തി. പ്രചാരണ പരിപാടിയിൽ കെ.ആർ.രാധാകൃഷ്ണൻ, അനീഷ് കിഴക്കേക്കര, ബിനി, സബിത, മനോജ് മുരളീധരൻ എന്നിവർ പങ്കെടുത്തു.തുടർന്ന് പ്ളാപ്പള്ളി മാർത്തോമ്മാ പള്ളി , ദേവി വിലാസം എൻ.എസ്.എസ് കരയോഗം, വേളാർ സർവീസ് സൊസൈറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.