പുനലൂർ: ഇടത് മുന്നണി പുനലൂരിൽ ചരിത്ര വിജയം നേടുമെന്ന് പുനലൂരിലെ ഇടത് സ്ഥാനാർത്ഥി പി.എസ്.സുപാൽ പറഞ്ഞു.നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾ നൽകിയ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുട്ട് പൊള്ളുന്ന കനത്ത ചൂടിനെ വക വയ്ക്കാതെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ രാവിലെ മുതൽ കാത്തിരുന്നത്.സുപാലിന്റെ ച്ഛായചിത്രങ്ങളും പൂച്ചെണ്ടുകളും വാളും പരിചയും ഉൾപ്പടെ നൽകിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയ സ്ഥാനാർത്ഥിയെ വരവേറ്റത്. നൂറ് കണക്കിന് ഇരു ചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇന്നലെ രാവിലെ 8ന് ആരംപുന്നയിൽ നിന്നായിരുന്നു സ്വീകരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ചമ്മന്തൂർ, മുസാവരി,ചാലക്കോട്, ശാസ്താംകോണം, കോമളകുന്ന്,തലയാംകുളം, തൊളിക്കോട്,പരവട്ടം, മണിയാർ,കേളൻകാവ,ആർപി.എൽ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർത്ഥിക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. പുനലൂർ നഗരസഭ ചെയർപേഴസൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, ഇടത് മുന്നണി നേതാക്കളായ കെ.ബാബുപണിക്കർ, എം.സലീം, എസ്.ബിജു, സി.അജയപ്രസാദ്,എം.എ.രാജഗോപാൽ, കെ.രാധാകൃഷ്ണൻ, കെ.രാജശേഖരൻ, ടൈറ്റസ് സെബാസ്റ്റ്യൻ,ജ്യോതികുമാർ, മുഹമ്മദ് അജ്മൽ, അൻവർ, ജോബോയ് പേരേര,ജെ.ഡേവിഡ്,വി.എസ്.പ്രവീൺകുമാർ, ജയനാഥൻ, അൻസർ, ജെ.ഡേവിഡ് തുടങ്ങിയ നേതാക്കൾ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.