കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരും വോട്ടവകാശം വിനിയോഗിക്കണം എന്ന സന്ദേശവുമായി വിജയ് ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൻപൻസിന്റെ നേതൃത്വത്തിൽ യുവാക്കൾ നഗരത്തിൽ ബൈക്ക് റാലി നടത്തി. ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് യുവാക്കൾ പ്ളക്കാർഡുകളുമായി പങ്കെടുത്ത ബൈക്ക് റാലി നഗരം ചുറ്റി കൊല്ലം ബീച്ചിൽ സമാപിച്ചു. യാത്രയിലുടനീളം ലഘുലേഖകളും വിതരണം ചെയ്തു.