ചവറ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യവസ്തുക്കളുടെ വിതരണവും സാമുഹിക സുരക്ഷാ പെൻഷനും മുടക്കാനുള്ള പരാതി നൽകിയത് മുഖ്യ ചർച്ചയാക്കി ഓരോ സ്വീകരണ കേന്ദ്രത്തിലും വമ്പിച്ച സ്വീകരണമേറ്റുവാങ്ങുകയാണ് ചവറയിലെ ഇടത് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ള.
ശക്തികുളങ്ങരസൗത്ത് മേഖലയിലെ കാവനാട്, കാളച്ചേഴത്ത്, അരവിളകോൺവെന്റ്, പുളിമൂട്, പുത്തൂർ, കുഴിക്കര, പെരുവിനേഴത്ത്, കാവുവെളി, മഠത്തിൽമുക്ക്, ഗാന്ധിജംഗ്ഷൻ, പട്ടാണിയഴികം, ആര്യേഴത്ത്, പ്ലാന്തോടത്ത്, കാട്ടിശ്ശേരി, വളളിക്കീഴ്, കീപ്പിനാവിള, പിക്കോസ്, കൊല്ലന്റയ്യം, രാമൻകുളങ്ങര പഴയകലുങ്ക്, കണിച്ചേരി, നെടുംപുരയിടം, കൊച്ചുനട, പനമൂട്, ആശാൻജംഗ്ഷൻ, ചായക്കാരന്റയ്യം, രാമൻകുളങ്ങര, ചക്കച്ചിനേഴത്ത്, കീരിമംഗലം, ഇലങ്കത്ത്, ചൂളൂർ, മങ്ങാട്ടുമുക്ക്, വായനശാല, പളളിക്കോളനി, എ.കെ.ജി, ചെരണശേരിയിൽ, അരിയാന്റയ്യം, ഒഴുക്കുതോട്, കരിച്ചാലിൽ, മുളമൂട്, ഓഞ്ചേരികോളനി, പുത്തിരേഴത്ത്, ഗോപിക്കടമുക്ക്, പുളളികോളനി, കിണറുവിള, പുതുമംഗലത്ത്, പാവൂരേഴത്ത്, കാർമ്മൽ അവന്യൂ, കുറുമളത്തുരുമുക്ക്, കൗസ്തുഭം, ചാരുംമൂട്, കുന്നുംപുറം, മൂലങ്കര, കോളാട്ട്, ചോഴത്തിൽ, വരമ്പേൽകട, മക്കാട്ടുമുക്ക്, തോട്ടുവ, ഗോപിക്കട, പഴവൂർമുക്ക്, തോണ്ടലിൽ, ഒഴുക്കുതോട്, ഈഴശ്ശേരിൽ, ഉളപ്പൂർ, പാരിക്കേഴത്ത്, വാസുപിള്ള ജംഗ്ഷൻ, പള്ളീക്കാവ്, കണ്ടോലിമുക്ക്, എഴുത്തിൽ, ഇടപ്പട്ടാഴി, കാട്ടയ്യം, ജവാൻമുക്ക്, പറയോട്ടിമുക്ക്, കണ്ടയ്ക്കാട്ട്, കെ.ബി.സി ജംഗ്ഷൻ, ഉമ്മാക്കട, മക്കാട്ടുമുക്ക്, കണ്ണങ്കോട്ട്, സെന്റ് മേരീസ്, പി.എൻ.കെ ജംഗ്ഷൻ, കോട്ടൂർമുക്ക്, കൂട്ടിങ്ങൽ, ആലാട്ട്കാവ്, വള്ളീക്കീഴ്, പൂമൂഖത്ത്, കമ്പീട്ടയ്യം, തേവരേഴത്ത്, തൈക്കാവ്, മുളളങ്കോട്ട്, മണിയത്തുമുക്ക്, സംഗീത എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 മണിക്ക് രാമൻകുളങ്ങരയിൽ സമാപിച്ചു. ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് പ്രദേശവാസികളിൽ നിന്ന് ലഭിച്ചത്.