ktr-photo
കൊട്ടാരക്കര ചന്തമുക്കിലെ വെള്ളക്കെട്ടും മാലിന്യവും

കൊട്ടാരക്കര: കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത മഴയെ തുടർന്ന് മാലിന്യങ്ങൾ കെട്ടികിടന്നാണ് കൊട്ടാരക്കര ചന്തമുക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒഴുകി വന്ന മാലിന്യങ്ങൾ ഓടകളുടെ ഗ്രില്ലിൽ തടഞ്ഞു ഗതാഗത തടസവും സമീപത്തെ വ്യാപാര സ്ഥാപങ്ങളിൽ മാലിന്യങ്ങളും വെള്ളവും കയറുന്ന അവസ്ഥയുണ്ടായി. ഉപയോഗ ശൂന്യമായ ലോട്ടറി ടിക്കറ്റ് കെട്ടുകൾ പുത്തൂർ റോഡിലെ കടയിൽ നിന്ന് ഒഴുക്കി വിട്ടത് ഓട ഗ്രില്ലിൽ തടഞ്ഞാണ് മലിന്യവും മഴ വെള്ളവും കെട്ടികിടക്കാൻ കാരണമെന്ന് വ്യാപരികൾ പറഞ്ഞു. ചവറുകൾ ഗ്രില്ലിൽ തടഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.

മാലിന്യം തള്ളുന്നവരെ തടയണം
ചില വ്യാപരികൾ മാലിന്യങ്ങൾ ഗ്രില്ലിനിടയിലൂടെ ഓടയിലേക്ക് തള്ളുന്നതാണ് വെള്ളകെട്ടിന് കാരണമെന്നും മുൻസിപ്പാലിറ്റി ഇടപെട്ട് ഗ്രില്ലടച്ച് മാലിന്യം തള്ളുന്നവരെ തടയണമെന്നും കെ. എസ്. ടി.പി അധികൃതർ പറഞ്ഞു.