ചവറ: ഇടത് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻപിള്ളയുടെ വിജയത്തിനായി പട്ടികജാതി ക്ഷേമസമിതി ചവറ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ സ്വീകരിച്ച നടപടികളെ കൺവെൻഷൻ അഭിനന്ദിച്ചു. തുടർ ഭരണത്തിനായി വേണ്ട പ്രചാരണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. എം. കെ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ പി .കെ .എസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ. സോമപ്രസാദ് എം .പി ഉദ്ഘാടനം ചെയ്തു. കെ. മനോഹരൻ അദ്ധ്യക്ഷനായി. പി .കെ. എസ് സെക്രട്ടറി എസ് .സന്തോഷ് സ്വാഗതം പറഞ്ഞു. സി. പി . എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ, സി. ഐ. ടി. യു ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, ജി .രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി
മണ്ഡലം ഭാരവാഹികളായി ജി രാജേന്ദ്രൻ (പ്രസിഡന്റ്), എസ്. സന്തോഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.