charamam
മിന്നലിൽ വീടിന്റെ മീറ്റർ തകർന്ന നിലയിൽ

ഓയൂർ: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീട്ടിലെ ഇലട്രിക് വയറിംഗുകൾ പൂർണമായും നശിച്ചു. ഓയൂർ കോഴിക്കോട് കാറ്റാടി ശ്രീഭവനിൽ ശ്രീലതയുടെ വീട്ടിലെ വയറിംഗുകളാണ് കത്തി നശിച്ചത്.മീറ്ററും സ്വിച്ച് ബോർഡുകളും വയറിംഗുകളും നശിച്ചു.വീടിന്റെ കിണറിന്റെ വക്കിനും നാശം സംഭവിച്ചു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് അപായം ഒഴിവാക്കി.