എഴുകോൺ :കൊട്ടാരക്കര മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ ഭാഗമായി ഇടയ്ക്കിടത്ത് വീട്ടമ്മമാരുടെ വീട്ടരങ്ങ് നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറി എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ലളിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ മുഖ്യ പ്രഭാഷണം നടത്തി.കെ.ഐ.അനിത, മിഷ, ബാബുരാജൻ പിള്ള, ശ്രീജയൻ തുടങ്ങിയവർ സംസാരിച്ചു.