ഓയൂർ: വെളിയം, മൊട്ടക്കുഴിയിൽ മരങ്ങൾ പിഴുത് വീണ് ബൈക്കും കിണറിന്റെ തൂണും വക്കും തകർന്നു. മൊട്ടക്കുഴി ഹിമബിന്ദുവിൽ മുരളീധരന്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്.ഇന്നലെ വൈകിട്ട് 5.30ന് പെയ്ത ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ തേക്ക് മരവും റബർമരവും പിഴുതുവീണാണ് ബൈക്കും കിണറും തകർന്നത്.വെളിയം, കായിലയിൽ പ്രകാശ് എന്നയാളുടെ പുരയിടത്തിലെ പ്ലാവ് കടപുഴകി വീണ് മതിൽ ഇടിഞ്ഞു.കൂടാതെ പ്രദേശത്ത് കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയും ഒടിഞ്ഞും നശിച്ചു.