peethambarakkuruppu
ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് കുളമടയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുന്നു

ചാത്തന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന് പാരിപ്പള്ളി നിവാസികൾ നൽകിയത് സ്നേഹോഷ്മളമായ വരവേൽപ്പ്. യു.ഡി.എഫ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
പ്ലാവിൻമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടികൾ കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പാരിപ്പള്ളി മണ്ഡലം ചെയർമാൻ അനിൽ സോമൻ, കൺവീനർ എസ്.പി. ശാന്തികുമാർ, എൻ. രവികുമാർ, വേണുഗോപാൽ, ഡി. സുഭദ്രാമ്മ, പാരിപ്പള്ളി വിനോദ്, കരിമ്പാലൂർ സുനിൽ, ഗിരിജകുമാരി, ബിജു കണ്ണങ്കര, രാഹുൽ സുന്ദരേശൻ, ദയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് വട്ടവിള, മീനമ്പലം, മെഡിക്കൽ കോളേജ്, മുക്കട, കുളങ്ങര, കണ്ണങ്കര, പുതിയപാലം, പള്ളിവിള, എള്ളുവിള, വേളമാനൂർ, നെട്ടയം, ചാന്നാംപൊയ്ക വഴി കുളമടയിൽ സമാപിച്ചു. വിവിധ മേഖലകളിലെ സ്വീകരണ യോഗങ്ങളിൽ ജി. രാജേന്ദ്രപ്രസാദ്, പരവൂർ സജീവ്, ബിജു പാരിപ്പള്ളി, കെ. സുജയ് കുമാർ, വി.കെ. സുനിൽകുമാർ, ആർ.ഡി. ലാൽ തുടങ്ങിയവർ സംസാരിച്ചു.