ശാസ്താംകോട്ട : കുന്നത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ഭരണിക്കാവിൽ സംഘടിപ്പിച്ച പ്രചാരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ,സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ,നേതാക്കളായ കെ.സി. രാജൻ,പി.രാജേന്ദ്രപ്രസാദ്, കെ.കൃഷ്ണൻ കുട്ടി നായർ,എം.വി. ശശികുമാരൻ നായർ,പി.കെ. രവി,കെ.എസ്. വേണുഗോപാൽ,കല്ലട ഫ്രാൻസിസ്,ദിനേശ് ബാബു,സുഹൈൽ അൻസാരി, ഇടവനശേരി സുരേന്ദ്രൻ,തുണ്ടിൽ നൗഷാദ്,കെ.സുകുമാരൻ നായർ, എൻ.എൻ. റാവുത്തർ,പ്രകാശ് മൈനാഗപ്പള്ളി, ബിജു മൈനാഗപ്പള്ളി,കാരുവള്ളി ശശി,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി, കാഞ്ഞിരവിള അജയകുമാർ, പി.നൂറുദീൻ കുട്ടി,ഷിജാ രാധാകൃഷ്ണൻ,റെജി കുര്യൻ, കല്ലട നിഥിൻ, കല്ലട വിജയൻ എന്നിവർ പ്രസംഗിച്ചു.