പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ പിടവൂർ മേഖലയിൽ ഉൾപ്പെട്ട പത്തനാപുരം കിഴക്ക് 1771-ാം നമ്പർ ശാഖാ മന്ദിരത്തിന്റെ ഒന്നാം വാർഷികവും മുതിർന്ന അംഗങ്ങൾക്ക് വസ്ത്ര ദാനവും ചികിത്സാ സഹായ വിതരണവും ശാഖ മന്ദിരത്തിൽ നടന്നു.
ശാഖ പ്രസിഡന്റ് വി. വിജയഭാനുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി. ബിജു വസ്ത്രദാന കർമ്മവും യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ ശശീന്ദ്രൻ ചികിത്സാ ധനസഹായ വിതരണവും നിർവഹിച്ചു. ആശ പ്രദീപ് ഗുരുദേവ പ്രഭാഷണം നടത്തി.
യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് പ്രസിഡന്റുമായ റിജു. വി. ആമ്പാടി, വനിതാസംഘം പ്രസിഡന്റ് സുലത പ്രകാശ്, വനിതാസംഘം സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്. ശശിപ്രഭ, ശാഖ കമ്മിറ്റി അംഗം എൻ. ശിവദാസൻ എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടറി അശോക് കുമാർ സ്വാഗതവും ശാഖ വനിതാസംഘം സെക്രട്ടറി വസന്ത സതീശൻ നന്ദിയും പറഞ്ഞു.