pho
ഒറ്റക്കൽ ലുക്കൗട്ടിന് സമീപത്ത് തെന്മല പെലീസ് കണ്ടെടുത്ത കോട ശേഖരവും,വാറ്റ് ഉപകരണങ്ങളും

പുനലൂർ: തിരഞ്ഞെടുപ്പിന് ലഹരി പകരാൻ സൂക്ഷിച്ചിരുന്ന 750ലിറ്റർ കോടയും വാറ്റ് ഉപരണങ്ങളും തെന്മല പൊലിസ് കണ്ടെടുത്ത് നശിപ്പിച്ചു. ഒറ്റക്കൽ ലുക്കൗട്ടിന് സമീപത്തെ വലത് കര കനാൽ പുറമ്പോക്കിലെ കാട്ടിനുള്ളിൽ ബാരലുകളിലും കന്നാസുകളിലുമായി സൂക്ഷിച്ചിരുന്ന കോട ശേഖരണമാണ് പൊലിസ് കണ്ടെത്തി നശിപ്പിച്ചത്. പൊലിസിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്നാണ് കനാൽ പുറമ്പോക്കിൽ പരിശോധനകൾ നടത്തിയത്.എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.