പുനലൂർ: മണ്ഡലത്തിലെ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായ അബ്ദു റഹിമാൻ രണ്ടത്താണിക്കും ആയൂർ മുരളിക്കും ആവേശകരമായ സ്വീകരണം നൽകി.പുനലൂർ ഈസ്റ്റ്,വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രണ്ടത്താണിക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകിയത്.യു.ഡി.എഫ് നേതാക്കളായ സി.വിജയകുമാർ, ജി.ജയപ്രകാശ്, സഞ്ജു ബുഖാരി, കെ.സുകുമാരൻ, സജിജോർജ്ജ്, ഓമനക്കുട്ടൻ ഉണ്ണിത്താൻ,ബീന സാമുവേൽ, സാബു അലക്സ് തുടങ്ങിയ നിരവധി പേർ നേതൃത്വം നൽകി.എൻ.ഡി.എ സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയ്ക്ക് ഇന്നലെ ആര്യങ്കാവ്,തെന്മല പഞ്ചായത്തുകളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.ഇന്നലെ രാവിലെ ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾ ആരംഭിച്ചത്.ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ, ആർ.ഒ.ജംഗ്ഷൻ, പാലരുവി, മുരുകൻ പാഞ്ചാലി, ഇടപ്പാളയം, കഴുതുരുട്ടി, ഫ്ലാറൻസ്, വെഞ്ച്വർ,നഗമല,നെടുംമ്പാറ,തെന്മല, ഒറ്റക്കൽ, ഉറുകുന്ന്, ഇടമൺ , വെളളിമല തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്.എൻ.ഡി.എ നേതക്കളായ മാമ്പഴത്തറ സലീം,എസ്.ഉമേഷ്ബാബു, രവികുമാർ, സുധീർ ബാബു, അജി.കെ.രാജ് തുടങ്ങിയ നിരവധി നേതാക്കൾ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.