കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും അവണൂരിൽ പ്ളാവ് ഒടിഞ്ഞ് റോഡിന് കുറുകെവീണു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ആളപായമില്ല. അവണൂർ മാമൂട്ടിൽ വിളയിൽ ഭാഗം റോഡിലേക്കാണ് പ്ളാവ് വീണത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. നിരവധി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ബന്ധം പൂർണമായും തകർന്നു. കൊട്ടാരക്കര നിന്ന് ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റി ഗതാഗതം പുന: സ്ഥാപിച്ചു.