പരവൂർ: സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അരിയും വിഷുക്കിറ്റും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ മുടക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പരവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി സതീശൻ, പ്രസിഡന്റ് മിഥുൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി യാക്കൂബ്, ഷൈൻ എസ്. കുറുപ്പ്, രേഖ, സ്വാതി, തുടങ്ങിയവർ സംസാരിച്ചു.