photo
കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സമ്മേളനം ടൗൺ ക്ലബിൽ സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ജയൻ നീരാജനം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.സി.മധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബി, എം.കേശവൻ, വിളയിൽ രാജീവ്, കടത്തൂർ രാജീവ്, ഉത്തമൻ, സുബി ലാൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് പൊതു പ്രകടനം നടത്തി. തൊടിയൂർ അനിൽകുമാർ പതാക ഉയർത്തിയതോടെ സമ്മേളന പരിപാടികൾ ആരംഭിച്ചു.