photo
കരുനാഗപ്പള്ളി എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കലാകാരൻമാരുടെ നാടുണർത്തൽ പരിപാടി

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ വിജയത്തിനായി കലാകാരന്മാരുടെ കൂട്ടായ്മ ഒരുക്കുന്ന നാടുണർത്തൽ കലാപരിപാടി ശ്രദ്ധേയമാവുന്നു. പ്രശസ്ത ഗായകർ ഉൾപ്പടെയുള്ള 15 ഓളം കലാകാരന്മാരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. നാട്ടിലെ എല്ലാ ജനവിഭാഗങ്ങൾക്കും കരുതൽ ഒരുക്കിയ ഇടത് സർക്കാർ കലാകാരന്മാർക്ക് ദുരിത കാലത്ത് കൈത്താങ്ങായി മാറിയിരുന്നു. ഇതുകൊണ്ട് തന്നെ എൽ.ഡി.എഫിന്റെ തുടർഭരണം ഉണ്ടാകണമെന്നാണ് കലാജാഥ ആവശ്യപ്പെടുന്നത്. . പ്രശസ്ത ഗായികയും സംഗീതാദ്ധ്യാപികയുമായ കെ.എസ് .പ്രിയ, ശുഭാരഘുനാഥ്, സീരിയൽ നടനും ഗായകനുമായ അനിൽ മത്തായി, റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ കൊല്ലം കിഷോർ, വരലക്ഷ്മി, അനീഷ് കൊട്ടാരക്കര എന്നിവരുടെ നേതൃത്വത്തിലാണ് കലാ സംഘത്തിന്റെ പര്യടനം.