കരുനാഗപ്പള്ളി :യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം സഞ്ചരിക്കുന്ന കലാജാഥ സംഘടിപ്പിച്ചു. യു .ഡി .എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയി കരുമ്പാലിൽ ആദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ , എ.ഐ.യു.ഡബ്ള്യു.സി. സംസ്ഥാന സെക്രട്ടറി ബോബൻ ജി. നാഥ് , ആർ.സനജൻ ,ചൂളൂർ ഷാനി, ആർ, എസ്.കിരൺ ,രവി , എന്നിവർ സം സാരിച്ചു.