paravur
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പരവൂ‌രിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന യോഗത്തിൽ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു.

ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി റാം മോഹൻ, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശ്രീലാൽ, ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു, കെ.പി.സി.സി അംഗം ജയചന്ദ്രൻ, ജനറൽ സെക്രട്ടറി രതികുമാർ, ജില്ലാ സെക്രട്ടറി എ. ഷുഹൈബ്, ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, യു.ഡി.എഫ് ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ്, വി.എച്ച്. സത്‌ജിത്ത്, മണ്ഡലം പ്രസിഡന്റുമാരായ കെ. മോഹനൻ, പരവൂർ മോഹൻദാസ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാരായ പൊഴിക്കര വിജയൻപിള്ള, സുരേഷ് ഉണ്ണിത്താൻ, സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.