
ശാസ്താംകോട്ട: കുടുംബ ക്ഷേത്രത്തിലെ ആഘോഷങ്ങൾക്കിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. പോരുവഴി ഇടയ്ക്കാട് തെക്ക് പാറവിള തെക്കതിൽ സുന്ദരേശന്റെയും ബിന്ദുവിന്റെയും മകൻ ധനുസാണ് (13) മരിച്ചത്. ഇന്നലെ രാത്രി 7 ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. മഴ പെയ്തത് മൂലം വയറുകൾ നനഞ്ഞ് ഷോക്കേറ്റതാണെന്ന് കരുതുന്നു. ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. കടമ്പനാട് ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരി: സൂര്യ.