കൊല്ലം: തട്ടാമല മേപ്പാട്ട് മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കും. ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി, മേൽശാന്തി അനിൽകുമാർ ശർമ്മ എന്നിവർ കാർമ്മികത്വം വഹിക്കും. ഉത്സവദിവസങ്ങളിൽ നിത്യപൂജകൾക്ക് പുറമെ രാവിലെ 5.30ന് മലർ നിവേദ്യം, 5.45ന് അഷ്ടദ്രവ്യസഹിതം മഹാഗണപതിഹോമം, 6.45ന് ഗണപതിപൂജ, 7ന് അഖണ്ഡനാമജപയജ്ഞം വൈകിട്ട് 7.15ന് ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
ഇന്ന് രാവിലെ 8.15നും 8.55നും മദ്ധ്യേ കൊടിയേറ്റ്, വൈകിട്ട് 6ന് ഭഗവതിസേവ. നാളെ രാവിലെ 10ന് പഞ്ചഗവ്യനവക കലശാഭിഷേകത്തോടെ ഉച്ചപൂജ, നൂറുംപാലും. ഏപ്രിൽ ഒന്നിന് രാവിലെ 7ന് ഉത്സവപൊങ്കാല, പഞ്ചഗവ്യനവക കലശപൂജകൾ, ഒറ്റക്കലശാഭിഷേകത്തോടെ നിവേദ്യം, 8ന് ഭാഗവതപാരായണം, വൈകിട്ട് 5.30ന് ഭാഗവതപാരായണം, വൈകിട്ട് 5.30ന് ഭക്തിഗാനസുധ, 6ന് കുളങ്ങര ബാലഭദ്രാദേവീ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, രാത്രി 8നും 8.30നും മദ്ധ്യേ കൊടിയിറക്ക്.