കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം കോളേജ് ജംഗ്‌ഷന് സമീപമുള്ള എസ്.എൻ.വി സദനം ലൈബ്രറി ഹാളിൽ നടന്നു. പ്രൊഫ. പി. വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബാലചന്ദ്രൻ റിപ്പോർട്ടും പി.ബി. ഉണ്ണിക്കൃഷ്ണൻ വരവുചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. കെ.ബി. വസന്തകുമാർ സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പ്രൊഫ. ഡോ. ഷാജി പ്രഭാകരൻ (പ്രസിഡന്റ്), കെ. വിജയൻ (വൈസ് പ്രസിഡന്റ്), പി. ബാലചന്ദ്രൻ (സെക്രട്ടറി), പി.ബി. ഉണ്ണിക്കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), ഡോ. സുഷമാദേവി, ഡോ. കെ. മായ, പി.ജെ. അർച്ചന, കെ.ബി. വസന്തകുമാർ, കെ. ശ്രീകുമാർ, ജെ. യശോദരൻ, എസ്. അജയ്, എസ്.എം. മുസ്തഫ റാവുത്തർ, ജി. അനിൽകുമാർ, ആർ. ജയൻ, പ്രൊഫ. പി. വിവേകാനന്ദൻ, എസ്. പ്രകാശ്, എസ്. രാജൻ, ജി. കിഷോർ, എസ്. സുരേഷ് ബാബു (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ആർ. സതീഷ് ചന്ദ്രബാബു തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.