കൊല്ലം: കൊല്ലം വെസ്റ്റ്, സെൻട്രൽ മേഖലകളിൽ പര്യടനത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയ്ക്ക് ആവേശ്വാജ്ജ്വലമായ വരവേല്പ് നൽകി നഗരവാസികൾ. രാവിലെ കൊച്ചുകൊടുങ്ങല്ലൂർ, ഓലയിൽ, താമരക്കുളം മേഖലയിൽ ഗൃഹസന്ദർശനം നടത്തിയ സ്ഥാനാർത്ഥി വൈകിട്ട് മൂന്നോടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിലും പങ്കെടുത്തു.
രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മരുത്തടി, മാമൂട്ടിൽക്കടവ്, തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട്, ആന്ദവല്ലീശ്വരം മേഖലകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി.