കൊല്ലം: ഇരവിപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന് തീരദേശ മേഖലകളിൽ സ്വീകരണം നൽകി. ഇരവിപുരം താന്നിയിൽ നിന്നാരംഭിച്ച സ്വീകരണ ജാഥ കാക്കത്തോപ്പ് പള്ളി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് വിവിധ മേഖലകളിൽ ഗൃഹസന്ദർശനവും നടത്തി. ആദിക്കാട് ഗിരീഷ്, ദിലീപ് മംഗളഭാനു, കോർപ്പറേഷൻ കൗൺസിലർ സുനിൽ ജോസ്, സുമിത്ര, എം. നാസർ, മഷ്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.