കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. തിരുമുല്ലവാരം, മുണ്ടാലുംമൂട്, മരുത്തടി, കണ്ടച്ചിറ ഭാഗങ്ങളിലാണ് സ്വീകരണ പരിപാടികൾ നടന്നത്. നഗരത്തിൽ വിവിധയിടങ്ങളിൽ ഗൃഹസന്ദർശനവും നടത്തുകയും വോട്ടർമാരെ നേരിൽ കാണുകയും ചെയ്തു.