
കുന്നിക്കോട്: കുറ്റിക്കോണത്ത് റോഡിലേക്ക് മരം വീണ് ഗതാഗത തടസമുണ്ടായി. കോട്ടവട്ടംകുറ്റിക്കോണം റോഡിന്റെ വശത്തായി നിന്ന കൂറ്റൻ ഈട്ടി മരമാണ് ഞായറാഴ്ച്ച രാത്രി റോഡിലേക്ക് വീണത്. വില കൂടിയ മരത്തിന്റെ ഇനത്തിൽ പെട്ടതിനാൽ പി.ഡബ്ല്യു.ഡി അധികൃതരെ വിവരം അറിയിച്ചു. രാത്രി വൈകിയതിനാൽ ഇന്നലെ രാവിലെയാണ് പി.ഡബ്ല്യു.ഡി. അധികൃതർ സംഭവസ്ഥലത്തെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ആവണീശ്വരത്ത് നിന്നുള്ള അഗ്നിരക്ഷാ സേന പി.ഡബ്ല്യു.ഡി. അധികൃതരുടെ സാനിദ്ധ്യത്തിൽ മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. മരം വീണത് വൈദ്യുത കമ്പികളുടെ മുകളിലൂടെയായതിനാൽ കമ്പികൾ പൊട്ടുകയും വൈദ്യുതി പോസ്റ്റിന് ഭാഗീകമായി കേടുപ്പാട് സംഭവിക്കുകയും ചെയ്തു . വൈകിട്ടോടെ വൈദ്യുതി പുന:സ്ഥാപിച്ചു.