sree

കൊല്ലം: കൊല്ലം എസ്.എൻ വനിതാ കോളേജിന്റെ തിരുമുറ്റത്ത് നിർമ്മിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ കോളേജിലെ വിദ്യാർത്ഥികൾക്ക് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ അവാർഡ് സമ്മാനിക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ. ജെ. തറയിൽ അദ്ധ്യക്ഷയാകും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ ട്രസ്റ്റ് എക്സി. അംഗങ്ങളായ മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ എന്നിവർ ആശംസകൾ നേരും. കോളേജ് പി.ടി.എ സെക്രട്ടറി ഡോ. വി. നിഷ സ്വാഗതവും സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വി.വി. രേഖ നന്ദിയും പറയും.