udf
പത്തനാപുരത്ത് നടന്ന യു.ഡി.എഫ് റോഡ് ഷോ

പത്തനാപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ റോഡ് ഷോ പത്തനാപുരത്തെ ആവേശക്കൊടുമുടിയിലാക്കി. ത്രിവർണപതാകയും കരഘോഷങ്ങളുമായി ആയിരക്കണക്കിന് പ്രവർത്തകർ വാഹനങ്ങളിൽ അണിനിരന്നതോടെ പത്തനാപുരം ഉത്സവ ആവേശത്തിലായി.

ചിരട്ടക്കോണത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി റോഡ് ഷോ ഉദ്ഘാടനം ചെയ്തു. പത്തനാപുരത്തെ വികസനമുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും അറുതി വരുത്തുമെന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ചാമക്കാല പറഞ്ഞു. ഇന്നലെ

രാവിലെ വിളക്കുടി പഞ്ചായത്തിലെ സ്വീകരണ പര്യടനം കഴിഞ്ഞായിരുന്നു ചാമക്കാലയുടെ റോഡ് ഷോ. വിളക്കുടി കാര്യറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം പൂത്തൂക്കര, പേപ്പർമിൽ ജംഗ്ഷൻ, ഇളമ്പൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മനങ്കര ജംഗ്ഷനിൽ സമാപിച്ചു.
കെ.പി. സി. സി നിർവാഹക സമിതി അംഗം സി .ആർ .നജീബ് സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ രാധാമോഹനൻ, ഡി.സി.സി സെക്രട്ടറിമാരായ ബാബു മാത്യു, ഷെയ്ഖ് പരീദ്, ഗ്രാമ പഞ്ചായത്ത് അംഗം അബദിയ നസറുദീൻ, കാര്യറ നിസാമുദ്ദീൻ, ജെ.ഷാജഹാൻ തുടങ്ങിയവർ ചാമക്കാലയെ അനുഗമിച്ചു.