shameer-34

ഇരവിപുരം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാമല പിണയ്ക്കൽ പീപ്പിൾസ് നഗർ - 51 ചിറവയൽവീട്ടിൽ മുഹമ്മദ് നസീർ ഖാന്റെയും സബീലാബീവിയുടെയും മകൻ ഷെമീറാണ് (34) മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ മണ്ണാണിക്കുളം വയലിൽ വീട്ടിൽ വച്ചാണ് ഇയാൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണമടയുകയായിരുന്നു. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സിബിന. മകൾ: റഹിയാന.