കൊല്ലം: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് യു.ഡി.വൈ.എഫ് കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിളംബര ജാഥ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, അഭിലാഷ് കുരുവിള, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ഉല്ലാസ് കുമാർ, കൃഷ്ണവേണി ജി. ശർമ്മ, ഡി. ഗീതാകൃഷ്ണൻ, കൗശിക് ദാസ്, ഡേവിഡ് സേവ്യർ, ഹർഷാദ് ഉണ്ണിക്കൃഷ്ണൻ, ഉല്ലാസ് കടപ്പാക്കട, ശരത്, ഷാജി പള്ളിത്തോട്ടം, കബീർ, ഷഹീർ, സച്ചിൻ പ്രതാപ്, കരുവാ റഫീഖ്, അജു ചിന്നക്കട, സാജൻ പോർട്ട് ഗിബ്‌സൺ തുടങ്ങിയവർ നേതൃത്വം നൽകി.