photo
തൃക്കോവിൽവട്ടം പഞ്ചായത്തിലെ കശുഅണ്ടി ഫാക്ടറിയിലെ സ്വീകരണ പരിപാടിയിൽ പി.സി.വിഷ്ണുനാഥ് സംസാരിക്കുന്നു

കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് തൃക്കോവിൽവട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണം. ഓരോ കവലകളിലും വലിയ ആൾക്കൂട്ടമാണ് വിഷ്ണുനാഥിനെ കാത്തുനിന്നത്.

സ്വീകരണ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ നിർവഹിച്ചു. യു.ഡി.എഫ് തൃക്കോവിൽവട്ടം മണ്ഡലം ചെയർമാൻ എം. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ശാന്തകുമാർ, യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, വേണുഗോപാൽ, നാസിമുദ്ദീൻ ലബ്ബ, സജീവൻ, തുളസീധരൻ പിള്ള, രാധാകൃഷ്ണപിള്ള, മുഖത്തല ജ്യോതിഷ്, പ്രദീപ് മാത്യു, ഷെഫീഖ് ചെന്താപ്പൂര്, വിജയകുമാരി, ഫിറോസ് വേണു, സാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

കശുഅണ്ടി ഫാക്ടറികളിൽ തൊഴിലാളികളുടെ വലിയ സ്വീകരണമാണ് വിഷ്ണുനാഥിന് ലഭിച്ചത്. കവലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടുചെന്ന് വോട്ടഭ്യർത്ഥിച്ചപ്പോഴും എല്ലാവരും പൂർണ പിന്തുണ നൽകി.