ചാത്തന്നൂർ: വിജയം ഉറപ്പെന്ന പൂയപ്പള്ളിക്കാരുടെ വാക്കുകളിൽ ആവേശഭരിതനായി ജി.എസ്. ജയലാൽ. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച വരവേൽപ്പിൽ തൃപ്തനായാണ് ചാത്തന്നൂർ എം.എൽ.എ കൂടിയായ ജയലാൽ പര്യടനത്തിന് ശേഷം മടങ്ങിയത്.
കാഞ്ഞിരംപാറ ലക്ഷംവീട് ഭാഗത്ത് നിന്നാരംഭിച്ച പര്യടനം മാവേലി ജംഗ്ഷൻ, പൂവോട്, കനാൽ ജംഗ്ഷൻ, നെല്ലിപ്പറമ്പ്, മൈലോട് എച്ച്.എസ്, ദുർഗാദേവി ക്ഷേത്രം, ഓട്ടുമല, മീനാക്ഷി മുക്ക്, കോട്ടേക്കോണം, തിരിച്ചൻകാവ്, മരങ്ങാട്, ബാലിയാംകുന്ന്, മുടിയൂർക്കോണം, പൊയ്കവിള, പറങ്ങോട്, കുരിശുംമൂട്, പുളിമുക്ക്, തേക്കിൻകാട്, കട്ടച്ചൽ, വാച്ചിക്കോണം, പുന്നയ്ക്കോട്, ചെപ്രമുക്ക്, നെടുങ്ങോട്, മരുതമൺപള്ളി, മുണ്ടൂർഭാഗം, കോഴിക്കോട് ലക്ഷം വീട്, നെല്ലിപ്പറമ്പ്, പൂയപ്പള്ളി, കോണത്ത്, മണ്ണാർക്കോണം, മുള്ളുകാട്, മണ്ടയ്ക്കാട്ട് നട, തെങ്ങുംവിള, സാമിൽ ജംഗ്ഷൻ, തെങ്ങഴികം, നാൽക്കവല, പാലൂർക്കോണം, യു.പി.എസ് ജംഗ്ഷൻ, മിയണ്ണൂർ, പാലമുക്ക്, ചേക്കോട്, ലക്ഷംവീട്, മാടൻവിള, വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കുന്നുംവാരത്ത് സമാപിച്ചു.
ടി.എസ്. പത്മകുമാർ, എൻ.സദാനന്ദൻപിള്ള, കെ. ത്യാഗരാജൻ, വി. സുദർശനൻ, കെ.ആർ. മോഹനൻപിള്ള, സുരേഷ് ജേക്കബ്, ജെസിറോയി, ബിജിത്ത്, എം. വിശ്വനാഥപിള്ള, ആർ. വേണുഗോപാൽ, ജയി രാജേന്ദ്രൻ, അരുൺരാജ്, പി. ബിന്ദു, അന്നമ്മ, ആതിര, സരിത, ജെ.എൻ. ഉദയൻ തുടങ്ങിയവർ സംസാരിച്ചു.