eravipuram-ldf-1
ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് സ്വീകരണ പര്യടനത്തിനിടെ

കൊല്ലം: മയ്യനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന് സ്നേഹോഷ്മളമായ വരവേൽപ്പ്. തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന മയ്യനാട്ടിൽ ഉത്സവപ്രതീതിയാണ് നൗഷാദിന്റെ സ്വീകരണ പര്യടനങ്ങൾ സൃഷ്ടിച്ചത്.

കേന്ദ്ര ഏജൻസികളെ കളത്തിലിറക്കിയുള്ള മോദിയുടെ ത്രിശൂല തന്ത്രം കേരളത്തിൽ വിലപ്പോകില്ലെന്ന ആഹ്വാനവുമായാണ് നൗഷാദിന്റെ പ്രചാരണം. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അരിവിതരണം തടയാനുള്ള പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമത്തിനേറ്റ അടിയാണ് ഹൈക്കോടതി ഉത്തരവെന്നും അദ്ദേഹം പര്യടനത്തിനിടെ പറഞ്ഞു.

വൈകിട്ട് കൊന്നയിൽമുക്കിൽ നടന്ന സ്വീകരണ സമ്മേളനം എൽ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കൊന്നയിൽമുക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിക്കൊണ്ടാണ് സ്വീകരണ പരിപാടി ആരംഭിച്ചത്. ആലുംമൂട്, മല്ലശേരിക്കുളം, ചന്തമുക്ക്, ധവളക്കുഴി ഫ്ളാറ്റ്, പ്ലാവിളമുക്ക്, ആലുവിളമുക്ക്, മുക്കം പള്ളി, മൈത്രി, കുറ്റിക്കാട്, താന്നിമുക്ക്, വലിയവിള, കാരിക്കുഴി, ആലപ്പുര, പാലേലി മുക്ക് , ചേരൂർ മുക്ക്, പീടികമുക്ക് എന്നിവിടങ്ങളിലായിരുന്നു സ്വീകരണം.