പുത്തൂർ: കുന്നത്തൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന് പവിത്രേശ്വരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഓരോ സ്വീകരണ കേന്ദ്രങ്ങളും കാലേക്കൂട്ടി അലങ്കരിച്ചിരുന്നു. കെട്ടിയ മാലകളുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കാത്തുനിന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പാങ്ങോട് കോർപ്പറേഷൻ കശുഅണ്ടി ഫാക്ടറിയ്ക്ക് മുന്നിൽ തൊഴിലാളികൾ വലിയ വരവേൽപ്പാണ് കുഞ്ഞുമോന് നൽകിയത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം ജെ.രാമാനുജൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രമണൻ, മണ്ഡലം കമ്മിറ്റി അംഗം പ്രദീപ്, ബാബു എന്നിവർ നേതൃത്വം നൽകി.